കാലാവസ്ഥാ വ്യതിയാന പ്രതിസന്ധിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയിൽ അഭിനയിച്ച് ഫ്രാൻസിസ് പാപ്പ

കാലാവസ്ഥാ വ്യതിയാനത്തിന്റെ വ്യാപ്തിയും അപകടവും വിവരിക്കുന്ന ഡോക്യുമെന്ററിയിൽ തന്റെ സാന്നിധ്യം അറിയിച്ച് ഫ്രാൻസിസ് പാപ്പാ. ‘ലൗദാത്തൊ സി’ എന്ന അപ്പസ്തോലിക ലേഖനത്തെ ആസ്പദമാക്കി തയ്യാറാക്കിയ ‘ദി ലെറ്റർ’ എന്ന ഡോക്യുമെന്ററിയിലാണ് പാപ്പാ അഭിനയിച്ചിരിക്കുന്നത്. ഇതിന്റെ പ്രദർശനം ചൊവ്വാഴ്ച നടന്നു.

ഡികാസ്റ്ററി ഫോർ ദി സർവീസ് ഓഫ് ഇന്റഗ്രൽ ഹ്യൂമൻ ഡെവലപ്‌മെന്റ്, ഡിക്കാസ്റ്ററി ഫോർ കമ്മ്യൂണിക്കേഷൻ ഓഫ് ഹോളി സീ എന്നിവയുമായി സഹകരിച്ച് നിർമ്മിച്ച ഈ ഡോക്യുമെന്ററി ഇന്നലെ വത്തിക്കാൻ സിറ്റിയിൽ പ്രീമിയർ ചെയ്യുകയും സ്ട്രീമിംഗിലെ യൂട്യൂബ് ഒറിജിനൽസിൽ നിന്ന് പ്രക്ഷേപണം ചെയ്യുകയും ചെയ്തു. ചരിത്രത്തിൽ ആദ്യമായാണ് പാപ്പായെ നായകനാക്കി ഒരു സിനിമ ഇന്റർനെറ്റിൽ സൗജന്യമായി സംപ്രേക്ഷണം ചെയ്യുന്നത്.

കാലാവസ്ഥാ പ്രതിസന്ധിയെ തടയാനുള്ള മാനവികതയുടെ ശക്തി കാണിക്കാൻ ലക്ഷ്യമിട്ടുള്ള ഈ ‘ഡോക്യുഫിലിം’ വത്തിക്കാൻ പ്രസ് ഓഫീസിൽ അതിന്റെ ഡയറക്ടർ നിക്കോളാസ് ബ്രൗണും ഇന്റഗ്രൽ ഹ്യൂമൻ ഡെവലപ്‌മെന്റ് സർവ്വീസിനായുള്ള ഡികാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദ്ദിനാൾ മൈക്കൽ സെർനിയും ചേർന്ന് അവതരിപ്പിച്ചു. ചുഴലിക്കാറ്റുകളും വെള്ളപ്പൊക്കങ്ങളും മറ്റ് പ്രകൃതിദുരന്തങ്ങളും സാധാരണമായി മാറിയിരിക്കുന്നു എന്നും കാലക്രമേണ ഈ സ്ഥിതി കൂടുതൽ വഷളാകുമെന്നും ചിത്രത്തിന്റെ ആദ്യ അവതരണ വേളയിൽ കർദ്ദിനാൾ മൈക്കൽ സെർനി മുന്നറിയിപ്പ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.