യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ

യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് ഡേവിഡ് സസോളിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. സസോളിയുടെ ഭാര്യ അലസാന്ദ്ര വിറ്റോറിനിയെ അഭിസംബോധന ചെയ്ത് വത്തിക്കാൻ ടെലിഗ്രാം സന്ദേശത്തിലാണ് പാപ്പാ അനുശോചനം അറിയിച്ചത്.

“സസോളി പ്രത്യാശയാലും ജീവകാരുണ്യത്താലും സജീവമായ ഒരു വിശ്വാസിയും സമർത്ഥനായ പത്രപ്രവർത്തകനും ബഹുമാന്യനായ ഒരു പൊതുപ്രവർത്തകനും ആണ്. അദ്ദേഹം വഹിച്ച പൊതു ഉത്തരവാദിത്തങ്ങളിൽ ശാന്തമായും മാന്യമായും, സമഗ്രതയോടും നിസ്വാർത്ഥമായ സമർപ്പണത്തോടും കൂടി പൊതുനന്മയ്‌ക്കായി തന്റെ പരമാവധി ചെയ്‌തു” -പാപ്പാ പറഞ്ഞു. സസോളിയുടെ മക്കളായ ലിവിയയെയും ഗിയുലിയോയെയും പേരെടുത്ത് പരാമർശിച്ചുകൊണ്ട് കുടുംബത്തോടുള്ള പാപ്പായുടെ ആത്മീയ അടുപ്പവും അദ്ദേഹം പ്രകടിപ്പിച്ചു.

2009-ൽ യൂറോപ്യൻ പാർലമെന്റിൽ അംഗമായ മുൻ ഇറ്റാലിയൻ ടെലിവിഷൻ ജേണലിസ്റ്റാണ് സസോളി. ജനുവരി 11-ന് രാവിലെ ഇറ്റലിയിലെ അവിയാനോയിലെ ആശുപത്രിയിൽ വച്ച് തന്റെ 65 -മത്തെ വയസ്സിലാണ് സസോളി അന്തരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.