രണ്ടു മാസമായി നടക്കുന്ന റഷ്യ – ഉക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ

രണ്ടു മാസമായി ഉക്രൈനിൽ നടക്കുന്ന റഷ്യൻ അധിനിവേശം അവസാനിപ്പിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ. ഏപ്രിൽ 24- ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വച്ചു നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ജൂലിയൻ കലണ്ടർ പ്രകാരം പൗരസ്ത്യ ഓർത്തഡോക്സ് സഭകളും നിരവധി ലത്തീൻ സമൂഹങ്ങളും ഇന്നാണ് ഈസ്റ്റർ ആഘോഷിക്കുന്നത്. അവർക്ക് എല്ലാവിധ ആശംസകളും നേരുന്നു. ക്രിസ്തു സത്യമായും ഉയിർത്തെഴുന്നേറ്റു. അവൻ എല്ലാ ഹൃദയങ്ങളിലും പ്രത്യാശ നിറയ്ക്കട്ടെ. യുദ്ധത്തിന്റെ കെടുതിയിൽ വേദനിക്കുന്നവർക്ക് അവൻ സമാധാനം നൽകട്ടെ” – പാപ്പാ പറഞ്ഞു. ദൈവകരുണയുടെ ഞായറാഴ്ചത്തെ റെജീന കേലി പ്രാർത്ഥനയ്ക്കു ശേഷമാണ് പാപ്പാ ഉക്രൈൻ യുദ്ധത്തെക്കുറിച്ച് സംസാരിച്ചത്.

ഉക്രൈൻ സംഘർഷം ആരംഭിച്ചിട്ട് രണ്ടു മാസമായി. എന്നാൽ യുദ്ധം കൂടുതൽ ഭീകരമായതല്ലാതെ വിരാമത്തിലേക്ക് നീങ്ങിയില്ല. ഈ ഈസ്റ്റർ കാലത്ത് പുനരുത്ഥാനത്തെ പ്രഖ്യാപിക്കുന്ന മണിനാദത്തേക്കാൾ ആയുധങ്ങളുടെ മാരകമായ ഗർജ്ജനമാണ് നമ്മൾ കേൾക്കുന്നത്. എല്ലാവരും സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കണമെന്നും അത് സാധ്യമാണെന്നും പാപ്പാ ഈ അവസരത്തിൽ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.