പകർച്ചവ്യാധിയുടെ ഈ സമയം കൂടുതൽ മനുഷ്യത്വത്തോടെ നമുക്ക് ജീവിക്കാം: ഫ്രാൻസിസ് പാപ്പാ

പകർച്ചവ്യാധികൾക്കിടയിൽ കൂടുതൽ മനുഷ്യത്വത്തോടെ നമുക്ക് ജീവിക്കാമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. വത്തിക്കാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അത്മായ സംഘടനയിലെ അംഗങ്ങളോടാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“പകർച്ചവ്യാധിയുടെ അനന്തരഫലങ്ങൾ ഇപ്പോഴും അനുഭവിക്കുന്ന ഒരു സമൂഹത്തിൽ, നിങ്ങൾ കണ്ടുമുട്ടുന്നവർക്ക് നിങ്ങളുടെ വിലയേറിയ സേവനം ലഭ്യമാക്കണം. കൂടുതൽ മാനവികതയോടെ, യേശുവിലേക്ക് നോക്കിക്കൊണ്ട്, ഹൃദയത്തിൽ പ്രത്യാശയോടെ നമുക്ക് ജീവിക്കാം. മനുഷ്യബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക” – പാപ്പാ പറഞ്ഞു.

ഈ അത്മായ സംഘടനയുടെ നിയമങ്ങളനുസരിച്ച്, ഇതിലെ അംഗങ്ങൾ റോമിൽ താമസിക്കുന്ന കത്തോലിക്കരാണ്. അവർ സാംസ്കാരികവും ജീവകാരുണ്യ പ്രവർത്തനങ്ങളും വഴി ക്രൈസ്തവജീവിതത്തിന്റെ ഒരു പ്രത്യേക സാക്ഷ്യവും അപ്പസ്തോലിക സിംഹാസനത്തോടുള്ള അപ്പോസ്തോലികവും വിശ്വസ്തതയും വാഗ്ദാനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.