വത്തിക്കാൻ – ചൈന ഉടമ്പടി പുതുക്കുമെന്നു പ്രത്യാശിച്ച് ഫ്രാൻസിസ് പാപ്പാ

കത്തോലിക്കാ ബിഷപ്പുമാരുടെ നിയമനം സംബന്ധിച്ച് ചൈനയുമായുള്ള വത്തിക്കാനിലെ താൽക്കാലിക കരാർ ഒക്ടോബറിൽ രണ്ടാം തവണയും പുതുക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഫ്രാൻസിസ് പാപ്പാ. റോയിട്ടേഴ്സിനു നൽകിയ അഭിമുഖത്തിലാണ് ഇതു സംബന്ധിച്ച് പാപ്പാ വെളിപ്പെടുത്തൽ നടത്തിയത്.

വത്തിക്കാൻ – ചൈന കരാർ ആദ്യം 2018 സെപ്റ്റംബറിൽ ഒപ്പുവച്ചു. തുടർന്ന് 2020 ഒക്ടോബറിൽ രണ്ട് വർഷത്തേക്കു കൂടി പുതുക്കി. ഈ കരാറിന്റെ നിബന്ധനകൾ ഇതുവരെയും പരസ്യമാക്കിയിട്ടില്ല. 90 മിനിറ്റ് നീണ്ട അഭിമുഖത്തിൽ ചൈന കരാറിനെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ റോയിട്ടേഴ്‌സിനോടു സംസാരിച്ചു. 2021 സെപ്തംബറിൽ, കരാറിന്റെ വ്യവസ്ഥകൾപ്രകാരം ആറാമത്തെ കത്തോലിക്കാ ബിഷപ്പ് സ്ഥാനാരോഹണം ചെയ്യപ്പെട്ടതായി വത്തിക്കാൻ സ്ഥിരീകരിച്ചു. 2018-ലെ ഉടമ്പടിക്കു മുമ്പ് നിയമിക്കപ്പെട്ട ഏഴ് ബിഷപ്പുമാരുടെ സ്ഥാനങ്ങൾക്കും വത്തിക്കാൻ അംഗീകാരം നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.