വി. യൗസേപ്പിതാവിനെ എല്ലാ മാതാപിതാക്കളും മാതൃകയാക്കണമെന്ന് ആഹ്വാനം ചെയ്ത് മാർപാപ്പ

വി. യൗസേപ്പിതാവിന്റെ തിരുനാൾ ദിനത്തിൽ എല്ലാ മാതാപിതാക്കളെയും അഭിനന്ദിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ആഞ്ചലൂസ് പ്രാർത്ഥനയുടെ അവസാനത്തിലാണ് പാപ്പാ എല്ലാ പിതാക്കന്മാർക്കും പ്രത്യേക ആശംസകൾ അറിയിച്ചത്. എല്ലാ പിതാക്കന്മാരും തങ്ങളുടെ പിതൃത്വം നന്നായി ജീവിക്കാനുള്ള മാതൃകയും പിന്തുണയും വിശുദ്ധ യൗസേപ്പിൽ കണ്ടെത്തട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

എല്ലാ വർഷവും മാർച്ച് 19 ന് ആഘോഷിക്കുന്ന സെന്റ് ജോസഫ് ഡേ ആഘോഷം ഈ വർഷം മാർച്ച് 20 ലേക്ക് മാറ്റിയിരുന്നു. നോമ്പിലെ ഞായറാഴ്ചയുമായി ഒത്തുവരുമ്പോളാണ് സെന്റ് ജോസഫ് ദിനാഘോഷങ്ങളിൽ തിയതി മാറ്റം സംഭവിക്കുന്നത്. ഇക്കൊല്ലത്തെ വലിയനോമ്പിലെ നാലാമത്തെ ഞായറാഴ്ചയുമായി സെന്റ് ജോസഫ് ഡേ ഒത്തുവന്നതിനാൽ ആഘോഷം മാർച്ച് 20 ലേക്ക് മാറ്റിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.