കോവിഡ് മൂലമുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽ ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്കായി പ്രാർത്ഥിച്ച് പാപ്പാ

കോവിഡ് മൂലമുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽ തകർന്ന തൊഴിലാളികൾക്കായി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ. ജനുവരി 12-ന് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ നടന്ന പൊതു സദസ്സിലാണ് പാപ്പാ ഇവർക്കുവേണ്ടി പ്രാർഥിച്ചത്. പകർച്ചവ്യാധികൾക്കിടയിൽ ജോലി നഷ്ടപ്പെട്ടതിനെത്തുടർന്ന് ജീവനൊടുക്കിയ തൊഴിലാളികൾക്കുവേണ്ടി ഒരു നിമിഷം പ്രാർത്ഥിക്കാനും മാർപ്പാപ്പ സദസ്സിനോട് ആവശ്യപ്പെട്ടു.

“അനേകം ചെറുപ്പക്കാർ ശാന്തമായി ജീവിക്കാൻ ആവശ്യമായ ഒരു ജോലി ഇല്ലാത്തതിന്റെ കഷ്ടപ്പാട് അനുഭവിക്കുന്നു. ജോലിക്ക് വേണ്ടിയുള്ള തിരച്ചിൽ അവർക്ക് നിരാശയാണ് സമ്മാനിക്കുന്നത്. അത് അവരെ എല്ലാ പ്രതീക്ഷകളും ജീവിക്കാനുള്ള ആഗ്രഹവും നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്ക് നയിക്കുന്നു. പകർച്ചവ്യാധിയുടെ ഈ കാലഘട്ടത്തിൽ, നിരവധി ആളുകൾക്ക് അവരുടെ ജോലി നഷ്ടപ്പെട്ടു. ചിലർ സ്വന്തം ജീവൻ എടുക്കുന്ന ഘട്ടത്തിലെത്തി. അവരെയും അവരുടെ കുടുംബങ്ങളെയും ഇന്ന് ഓർക്കാൻ ഞാൻ ആഗ്രഹിക്കുന്നു” -പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.