ന്യൂയോർക്ക് നഗരത്തിലെ തീപിടുത്തത്തിൽ മരിച്ചവർക്കുവേണ്ടി പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ

ന്യൂയോർക്ക് നഗരത്തിൽ ഉണ്ടായ വലിയ തീപിടുത്തത്തിൽ ഇരകൾക്കായി പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ. ന്യൂയോർക്കിലെ കർദിനാൾ തിമോത്തി ഡോലന് ജനുവരി പത്തിന് നൽകിയ ടെലിഗ്രാം സന്ദേശത്തിലാണ് പാപ്പാ അനുശോചനം രേഖപ്പെടുത്തിയത്.

“ഞായറാഴ്ച ബ്രോങ്ക്‌സിലെ അപ്പാർട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ഒമ്പത് കുട്ടികൾ ഉൾപ്പെടെ 19 പേരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. ഇരകളെയും അവരുടെ കുടുംബങ്ങളെയും സർവ്വശക്തനായ ദൈവത്തിന്റെ കരുണാപൂർവമായ സ്നേഹത്തിൽ ഏൽപ്പിക്കുകയും കർത്താവിൽ എല്ലാ ആശ്വാസവും ശക്തിയും അഭ്യർത്ഥിക്കുകയും ചെയ്യുന്നു” -പാപ്പാ പറഞ്ഞു.

കിഴക്കൻ 181-ാം സ്ട്രീറ്റിലെ 19 നിലകളും 120 യൂണിറ്റുകളുമുള്ള ട്വിൻ പാർക്ക്‌സ് നോർത്ത് വെസ്റ്റ് കോംപ്ലക്‌സിൽ ഡിസംബർ 9 ന് രാവിലെ 11 മണിക്ക് മുമ്പ് സ്‌പേസ് ഹീറ്ററിന്റെ തകരാറു മൂലമാണ് തീപിടുത്തമുണ്ടായത്. തീപിടിത്തത്തിൽ 19 പേർ മരണപ്പെടുകയും 32 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പലരുടെയും നില ഗുരുതരമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.