ആണവയുദ്ധ ഭീഷണി അവസാനിക്കുന്നതിനു വേണ്ടി പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ

ബിഷപ്പ് ജിയോവാനി ബാറ്റിസ്റ്റ സ്കാലബ്രിനിയെയും ആർട്ടിമിഡ് സാറ്റിയെയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങിന്റെ സമാപനത്തിൽ, ആണവയുദ്ധ ഭീഷണി അവസാനിക്കുന്നതിനു വേണ്ടി പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ. ഈ സമയത്ത് 60 വർഷം മുമ്പ് രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ തുടക്കം ഫ്രാൻസിസ് മാർപാപ്പ അനുസ്മരിച്ചു. ആ സമയത്ത് ലോകത്തെ ഭീഷണിപ്പെടുത്തിയ ആണവയുദ്ധത്തിന്റെ അപകടം നാം മറക്കരുത് എന്നും പാപ്പാ ഓർമ്മിപ്പിച്ചു.

“എന്തുകൊണ്ടാണ് ചരിത്രത്തിൽ നിന്നും നാം പഠിക്കാത്തത്. മുൻപും വലിയ സംഘർഷങ്ങളും ഭീതികരമായ സാഹചര്യങ്ങളും ഉണ്ടായിരുന്നു. പക്ഷേ, സമാധാനത്തിന്റെ വഴി തിരഞ്ഞെടുക്കപ്പെട്ടു” – മാർപാപ്പ വെളിപ്പെടുത്തി. തായ്‌ലൻഡിൽ നടന്ന ആക്രമണത്തെയും പാപ്പാ അനുസ്മരിച്ചു. അക്രമത്തിന് ഇരകളായവർക്കു വേണ്ടിയും പാപ്പാ പ്രാർത്ഥിച്ചു.

വിശുദ്ധന്മാരുടെ മാതൃകയാൽ ഉണർത്തപ്പെട്ട, സുവിശേഷത്തിന്റെ സാക്ഷികളാകാൻ നമ്മെ സഹായിക്കുന്നതിന് പരിശുദ്ധ കന്യാമറിയത്തിന്റെ മാദ്ധ്യസ്ഥം യാചിക്കാം – പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.