നവംബർ മാസത്തിലെ ഫ്രാൻസിസ് പാപ്പായുടെ നിയോഗം

നവംബർ മാസത്തിലെ ഫ്രാൻസിസ് പാപ്പായുടെ പ്രത്യേക പ്രാർത്ഥനാ നിയോഗം വത്തിക്കാൻ പ്രസിദ്ധീകരിച്ചു. യുദ്ധത്തിൽ അകപ്പെട്ടവരും അനാഥരുമടക്കം ദുരിതമനുഭവിക്കുന്ന കുട്ടികൾക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാനാണ് ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തിരിക്കുന്നത്. ഒക്ടോബർ 31- ന് പ്രസിദ്ധീകരിച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം ആഹ്വാനം ചെയ്തിരിക്കുന്നത്.

“അടിമത്വത്തിന് സമാനമായ അവസ്ഥകളിൽ കഷ്ടപ്പെടുകയും ജീവിക്കുകയും ചെയ്യുന്ന ദശലക്ഷക്കണക്കിന് ആൺകുട്ടികളും പെൺകുട്ടികളും ഇപ്പോഴുമുണ്ട്. അവർ സംഖ്യകളല്ല. അവർ പേരുകളുള്ള, മുഖമുള്ള, ദൈവം അവർക്ക് നൽകിയ ഐഡന്റിറ്റിയുള്ള മനുഷ്യരാണ്. കഷ്ടപ്പെടുന്ന കുട്ടികൾക്കായി നമുക്ക് പ്രാർത്ഥിക്കാം. ഭവനരഹിതരെയും അനാഥരെയും യുദ്ധത്തിന് ഇരകളായവരെയും പ്രത്യേകം സ്മരിക്കാം” – പാപ്പാ ഓർമ്മപ്പെടുത്തി.

“സ്‌കൂൾ വിദ്യാഭ്യാസമില്ലാതെ, ആരോഗ്യപരിരക്ഷയില്ലാതെ, കുടുംബത്താൽ ഉപേക്ഷിക്കപ്പെട്ട, പാർശ്വവൽക്കരിക്കപ്പെട്ട ഓരോ കുട്ടിയും കരയുകയാണ്. ദൈവത്തിലേക്ക് ഉയരുന്ന നിലവിളി, ഞങ്ങൾ മുതിർന്നവർ കെട്ടിപ്പടുത്ത വ്യവസ്ഥയെ ലജ്ജിപ്പിക്കുന്നു” – പാപ്പ ഓർമ്മപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.