സൈപ്രസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് പാപ്പാ

സൈപ്രസ് പ്രസിഡന്റ് നിക്കോസ് അനസ്താസിയദെസുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് പാപ്പാ. ഒക്ടോബർ 24-ന് തിങ്കളാഴ്ച രാവിലെയാണ് പാപ്പാ വത്തിക്കാനിലെ അപ്പോസ്തോലിക വസതിയിൽ പ്രസിഡന്റിനെ സ്വീകരിച്ചത്.

പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം പ്രസിഡന്റ് നിക്കോസ് അനസ്താസിയദെസ് വത്തിക്കാൻ രാജ്യത്തിന്റെ സെക്രട്ടറി കർദ്ദിനാൾ പിയെത്രൊ പരോളിനുമായും വിദേശ രാജ്യബന്ധ കാര്യാലയത്തിന്റെ സെക്രട്ടറി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലെഗറുമായും സംഭാഷണം നടത്തി. ചർച്ചകളിൽ സൈപ്രസുമായി പരിശുദ്ധ സിംഹാനസനവുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ വന്ന പുരോഗതിയിലും ശക്തിയിലും സംതൃപ്തി പ്രകടിപ്പിച്ചു. കൂടാതെ, മറ്റ് അന്താരാഷ്ട്ര വിഷയങ്ങളും, പ്രത്യേകിച്ച് അഭയാർത്ഥികളെ സ്വാഗതം ചെയ്യുന്ന വിഷയത്തെക്കുറിച്ചും പ്രാദേശികനയങ്ങളും ചർച്ചാവിഷയമായി. സൈപ്രസിന്റെ പുനരേകീകരണവും മെഡിറ്ററേനിയൻ പ്രദേശത്തിന്റെ സ്ഥിതിയും കൂടുതൽ വിശാലമായി അജണ്ടയിലുണ്ടായിരുന്നുവെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.

നല്ല ഇടയനായ യേശുവിന്റെ ഒരു ഐക്കൺ പാപ്പാ അനസ്താസിയദെസിന് സമ്മാനമായി നൽകുകയും അദ്ദേഹത്തിന്റെ ജനങ്ങളെ അദ്ദേഹം ഹൃദയം കൊണ്ട് അറിയുന്നുവെന്നും ജനങ്ങളുമായി അടുത്തിരിക്കുന്നുവെന്നും പാപ്പാ പങ്കുവയ്ക്കുകയും ചെയ്തു. പാപ്പയുടെ പ്രബോധനങ്ങളുടെ ഒരു ശേഖരവും പരിശുദ്ധ പിതാവ് പ്രസിഡണ്ടിന് സമ്മാനിച്ചു. സൈപ്രസ് പ്രസിഡന്റ് പുരാതന കാലത്തിലെ സൈപ്രസിൽ ഉപയോഗിച്ചിരുന്നതിന്റെ മാതൃകയിൽ നിർമ്മിച്ച ഒരു വെള്ളിക്കപ്പ് പാപ്പായ്ക്ക് സമ്മാനമായി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.