ഫ്രഞ്ച് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് പാപ്പാ

ഒക്ടോബർ 24-ന് വത്തിക്കാനിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ സ്വീകരിച്ച് ഫ്രാൻസിസ് മാർപാപ്പ. കൂടിക്കാഴ്‌ച ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഉക്രൈനിലെ യുദ്ധത്തെ കേന്ദ്രീകരിച്ചായിരുന്നു സംഭാഷണമെന്ന് ഹോളി സീ പ്രസ് ഓഫീസ് അറിയിച്ചു.

“സെക്രട്ടേറിയറ്റ് ഓഫ് സ്റ്റേറ്റ്സിൽ നടന്ന സൗഹാർദ്ദപരമായ ചർച്ചകളിൽ, ഉക്രൈനിലെ സംഘർഷം മുതൽ മാനുഷിക സാഹചര്യങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട്, അന്താരാഷ്ട്ര സ്വഭാവമുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാര്യങ്ങൾ വരെ ചർച്ചാവിഷയമായി. കോക്കസസ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നീ പ്രദേശങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.” വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഫ്രഞ്ച് പ്രസിഡന്റ് ഇത് മൂന്നാം തവണയാണ് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.