സഭയുടെ പ്രവർത്തനങ്ങൾ വ്യർത്ഥമായ അദ്ധ്വാനമാകരുത്: ഫ്രാൻസിസ് പാപ്പാ

സഭയുടെ പ്രവർത്തനങ്ങൾ ഒരിക്കലും വ്യർത്ഥമായ അദ്ധ്വാനമാകരുതെന്ന് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ചേലാം എന്ന പേരിലുള്ള, ലാറ്റിനമേരിക്കൻ മെത്രാന്മാരുടെ കൂട്ടായ്മയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള കേന്ദ്രമായി കൊളംബിയയിൽ പണിയപ്പെട്ട പുതിയ ആസ്ഥാനമന്ദിരം ഉദ്‌ഘാടനം ചെയ്യുന്ന അവസരത്തിൽ നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം ഓർമ്മിപ്പിച്ചത്.

സുവിശേഷവൽക്കരണത്തിന്റെയും അജപാലന രൂപീകരണത്തിന്റെയും പദ്ധതികൾ നടപ്പിലാക്കാൻ സഹായകരമാകുന്ന ഈ പുതിയ കേന്ദ്രത്തെയോർത്ത് ദൈവത്തിനു നന്ദി പറയാൻ എല്ലാവരെയും ആഹ്വാനം ചെയ്ത പാപ്പാ, “കർത്താവ് വീട് പണിയുന്നില്ലെങ്കിൽ പണിക്കരുടെ അദ്ധ്വാനം വ്യർത്ഥമാണ്” (സങ്കീ. 127:1) എന്ന സങ്കീർത്തനവാക്യം എപ്പോഴും ഓർത്തിരിക്കണമെന്ന് ആഹ്വനം ചെയ്തു. സമൂഹത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ വസിക്കുന്ന സഹോദരീസഹോദരന്മാരുടെ സേവനത്തിനായി ഉപയോഗിക്കപ്പെടുമ്പോൾ മാത്രമേ നമ്മുടെ പ്രസ്ഥാനങ്ങൾക്ക് അർത്ഥമുള്ളൂ എന്ന കാര്യം നാം മറക്കരുതെന്നും പാപ്പാ എടുത്തുപറഞ്ഞു.

ആത്മീയ മിതത്വം, വിശ്വാസികളുടെ എണ്ണത്തിൽ മാത്രം അർത്ഥം കണ്ടെത്തൽ, അപ്പസ്തോലപ്രവർത്തനം എപ്രകാരമായിരുന്നു എന്നതിനേക്കാൾ, എന്തുമാത്രം പ്രദേശങ്ങളിലേക്ക് വ്യാപിച്ചു എന്നതിൽ സന്തോഷം കണ്ടെത്തൽ എന്നീ മൂന്ന് തിന്മകളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.