ഈസ്റ്ററിനോടനുബന്ധിച്ച് ഉക്രൈൻ യുദ്ധം താത്കാലികമായി നിർത്താനുള്ള യുഎൻ മേധാവിയുടെ അഭ്യർത്ഥനയോട് യോജിച്ച് മാർപാപ്പയും

ഈസ്റ്ററിനോടനുബന്ധിച്ച് ഉക്രൈൻ യുദ്ധം താത്കാലികമായി നിർത്താൻ അഭ്യർത്ഥിച്ച് യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ്. ഈ അഭ്യർത്ഥനയിൽ ഫ്രാൻസിസ് മാർപാപ്പയും പങ്കുചേരുന്നതായി വത്തിക്കാൻ ഏപ്രിൽ 21- ന് അറിയിച്ചു.

ഏപ്രിൽ 19- നാണ് യുഎൻ മേധാവി മേജർ ആർച്ചുബിഷപ്പായ സ്വിയാറ്റോസ്ലാവ് ഷെവ്ചുക്കിനോട് ചേർന്ന് ഈ ആവശ്യം ഉന്നയിച്ചത്. കിഴക്കൻ ഓർത്തഡോക്സ് സഭകളും ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയും ജൂലിയൻ കലണ്ടറാണ് പിന്തുടരുന്നത്. അതുപ്രകാരം ഈ വർഷം ഏപ്രിൽ 24- നാണ് അവർ ഈസ്റ്റർ ആഘോഷിക്കുന്നത്. അതിനാൽ ഏപ്രിൽ 21- മുതലാണ് താത്കാലിക വെടിനിർത്തൽ ആവശ്യപ്പെട്ടിരിക്കുന്നത്. “ഈസ്റ്റർ നവീകരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും പ്രത്യാശയുടെയും സമയമാണ്. സഹനം, ത്യാഗം, മരണം, ഉത്ഥാനം എന്നിവയുടെ അർത്ഥത്തെക്കുറിച്ച് ചിന്തിക്കാനുള്ള സമയമാണിത്. ഇത് ഐക്യത്തിന്റെ നിമിഷമാണ്”- യുഎൻ മേധാവി പറഞ്ഞു.

ഓശാന ദിനമായ ഏപ്രിൽ പത്തിന് പാപ്പാ താത്‌കാലിക യുദ്ധവിരാമത്തെക്കുറിച്ച് പ്രസ്താവിച്ചിരുന്നു. ദൈവത്തിന് ഒന്നും അസാധ്യമല്ലെന്നും പാപ്പാ ഈ അവസരത്തിൽ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.