ബഹ്റൈനിൽ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും തീർത്ഥാടകനായി പാപ്പാ

Pope Francis is greeted by Bahrain's King Hamad bin Isa Al Khalifa as he arrives at the Sakhir Royal Palace, Bahrain, Thursday, Nov. 3, 2022. Pope Francis is making the November 3-6 visit to participate in a government-sponsored conference on East-West dialogue and to minister to Bahrain's tiny Catholic community, part of his effort to pursue dialogue with the Muslim world. (AP Photo/Alessandra Tarantino)

മുപ്പത്തിയൊമ്പതാം അപ്പസ്തോലികയാത്രയുടെ ഭാഗമായി ഫ്രാൻസിസ് പാപ്പാ ബഹ്റൈനിലെത്തി. ഇന്ത്യൻ സമയം വൈകുന്നേരം 7.15-ഓടെയാണ് പാപ്പാ ബഹ്‌റൈനിലെത്തിയത്. ബഹ്‌റൈനിൽ നടക്കുന്ന കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സംവാദങ്ങൾക്കും സഹവാസത്തിനുമായുള്ള ഫോറത്തിന്റെ സമാപനത്തിൽ പാപ്പാ പങ്കെടുക്കും.

സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും തീർത്ഥാടകനായി ബഹ്റൈനിലേക്ക് പുറപ്പെടുന്ന താൻ, വിവിധ നാഗരികതകളും മതങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള കണ്ടുമുട്ടലുകളുടെ പ്രാധാന്യത്തിന് സാക്ഷ്യം നൽകാനാണ് യാത്രയാകുന്നതെന്ന് പാപ്പാ ഇറ്റലിയുടെ പ്രസിഡന്റ് സെർജിയോ മത്തറെല്ലയ്ക്കയച്ച ടെലിഗ്രാം സന്ദേശത്തിൽ എഴുതി.

ഗ്രീസ്, സൈപ്രസ്, ഈജിപ്ത്, ജോർദാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ തലവന്മാർക്കും ടെലിഗ്രാം സന്ദേശത്തിലൂടെ തന്റെ യാത്രയെക്കുറിച്ച് അറിയിച്ച പാപ്പാ ആ രാജ്യങ്ങളിലെ ജനങ്ങൾക്ക് ദൈവാനുഗ്രഹങ്ങളും സമാധാനവും നേർന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.