ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുന്നു

ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുന്നു. ആശുപത്രിയിൽ പാപ്പ പ്രാർഥനയ്ക്കും വിശ്രമത്തിനുമായി സമയം ചെലവഴിച്ചു.

ഫെബ്രുവരി 28 ന് ഫ്രാൻസിസ് പാപ്പയ്ക്ക് ഛർദിയും ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളും ഉണ്ടായതിനെത്തുടർന്ന് ആരോഗ്യനില കൂടുതൽ വഷളായിരുന്നു.  പിന്നീട് ആരോഗ്യാവസ്ഥ അൽപ്പം മെച്ചപ്പെട്ടിരുന്നുവെങ്കിലും വീണ്ടും ശ്വാസതടസ്സമുണ്ടാവുകയായിരുന്നു.

ബ്രോങ്കയിറ്റിസ് ബാധയെ തുടർന്ന് ഫെബ്രുവരി പതിനാലിനാണ് ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.