നിക്കരാഗ്വയെ അനുഗ്രഹിച്ച് ഫ്രാൻസിസ് പാപ്പാ

നിക്കരാഗ്വയിലെ മനാഗ്വ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ലിയോപോൾഡോ ബ്രെൻസിനെ വത്തിക്കാനിൽ സ്വീകരിച്ച് ഫ്രാൻസിസ് പാപ്പാ. കൂടിക്കാഴ്ചയിൽ നിക്കരാഗ്വയെ ഫ്രാൻസിസ് മാർപാപ്പ അനുഗ്രഹിച്ചു. നവംബർ മൂന്നിനാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നത്.

കർദ്ദിനാൾ ലിയോപോൾഡോ, നിക്കരാഗ്വയിലെ ജനങ്ങൾക്കു വേണ്ടി മാർപാപ്പയോട് പ്രാർത്ഥന അഭ്യർത്ഥിച്ചിട്ടുണ്ട്. ജനങ്ങളുടെ സ്നേഹവും പ്രാർത്ഥനയും പാപ്പായെ അറിയിച്ചിട്ടുണ്ട്. രാജ്യത്ത് ഇന്ന് സഭ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു.” – അതിരൂപതാ കേന്ദ്രം വെളിപ്പെടുത്തി.

കർദ്ദിനാൾ പാപ്പായുമായി സ്വകാര്യ കൂടിക്കാഴ്ചയാണ് നടത്തിയത്. ഫ്രാൻസിസ് പാപ്പായ്ക്ക് രാജ്യത്തെ അവസ്ഥയെക്കുറിച്ച് വ്യക്തമായി അറിയാമെന്നും കർദ്ദിനാൾ വെളിപ്പെടുത്തി. മാസങ്ങളായി സ്വേച്ഛാധിപത്യ ഭരണാധികാരികളുടെ പീഡനങ്ങൾക്ക് ഇരകളായി രാജ്യത്തെ ക്രൈസ്തവ സമൂഹം മാറിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.