സംരംഭകർക്കായി പാപ്പാ നിർദ്ദേശിക്കുന്ന മൂന്നു കാര്യങ്ങൾ

ഒരു വ്യവസായ സംരംഭകൻ അവരുടെ ജോലിയിൽ പുലർത്തേണ്ട അവശ്യ മനോഭാവങ്ങളെ കുറിച്ച് ഓർമപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. ഏതാണ്ട് മൂന്നര ലക്ഷത്തോളം ആളുകൾ ജോലിചെയ്യുന്ന ‘ഡിലോയിറ്റ് ഗ്ലോബൽ’ എന്ന കമ്പനിയുടെ പ്രതിനിധികളുമായി സംസാരിക്കവേയാണ് സാഹോദര്യവും നീതിയും നിറഞ്ഞ, എല്ലാവർക്കും വാസയോഗ്യമായ ഒരു ലോകം ഉറപ്പുവരുത്തുന്നതിനായി സംരംഭകർക്കായി മൂന്നു നിർദ്ദേശങ്ങൾ പാപ്പാ മുന്നോട്ട് വച്ചത്.

നല്ല ഒരു അടയാളം ലോകത്തിനായി അവശേഷിപ്പിക്കുന്നതിനായി സമ്പൂർണ്ണ മാനവിക വികസനത്തെ ഉറപ്പുവരുത്തുന്ന രീതിയിൽ ശരിയായ രീതിയിലുള്ള ഒരു പ്രവർത്തനമാർഗ്ഗമാണ് പാപ്പാ ഒന്നാമതായി മുന്നോട്ട് വച്ചത്. സ്ഥിതിഗതികളെ നന്നായി വിലയിരുത്തി, ഭാവിയെ ലക്‌ഷ്യം വച്ച് തീരുമാനങ്ങൾ എടുക്കാൻ മറ്റുള്ളവരെ സഹായിക്കാൻ സംരംഭകർക്ക്‌ സാധിക്കണം. പാപ്പാ ആദ്യ നിർദ്ദേശത്തിൽ പറഞ്ഞു.

സാംസ്കാരികമായ നിങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പെരുമാറുക എന്നതാണ് രണ്ടാമത്തെ നിർദ്ദേശമായി പറഞ്ഞത്. ഇതിന്റെ ഭാഗമായി, തൊഴിൽപരമായി ആവശ്യം വേണ്ട ഗുണമേന്മ ഉറപ്പാക്കുകയും, സഭയുടെ സാമൂഹ്യ അധ്യാപനത്തിനനുസരിച്ചുള്ള നരവംശപരവും ധർമ്മശാസ്ത്രപരവുമായ ഉപദേശങ്ങൾ നൽകുക എന്നതിലാണ് ഇതടങ്ങിയിരിക്കുന്നത്.

വ്യത്യസ്തതകൾ വിലകല്പിക്കുക എന്നതാണ് മൂന്നാമത്തെ നിർദ്ദേശമായി പാപ്പാ നൽകിയത്. എല്ലാ മനുഷ്യനിർമ്മിത പ്രസ്ഥാനങ്ങളും മനുഷ്യരുടെ മഹത്വം സംരക്ഷിക്കുകയും വളർത്തുകയും ചെയ്യണം. വ്യവസായിക രംഗത്തെ വൈവിധ്യങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്. അങ്ങനെ സാമ്പത്തിക ആവാസവ്യവസ്ഥയിൽ ഇത് സംഭവിക്കേണ്ടതാണ്. പാപ്പാ വ്യക്തമാക്കി.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.