മതനേതാക്കൾ മനുഷ്യകുലത്തെ സേവിക്കുന്നവരാകണം: മാർപാപ്പാ

സ്വകാര്യ താൽപര്യങ്ങളും യുദ്ധവും മുന്നിട്ടുനിൽക്കുന്ന ലോകത്തിൽ മതനേതാക്കൾ ഉത്തമ മാതൃക നൽകുന്നവരും മുറിവേറ്റ മനുഷ്യ മഹാകുടുംബത്തെ പ്രോത്സാഹിപ്പിക്കുന്നവരും പരിചരിക്കുന്നവരുമാകണമെന്ന് ഫ്രാൻസിസ് പാപ്പാ.

മനാമ നഗരത്തിലെ സാഖിർ കൊട്ടാരത്തിലുള്ള അൽ ഫിദാ ചത്വരത്തിൽ രണ്ടു ദിവസമായി നടന്നുവരുന്ന ബഹറിൻ സംവാദ സമിതിയുടെ സമാപനസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിൽ യുദ്ധത്തെ തള്ളിപ്പറഞ്ഞ അദ്ദേഹം, യഥാർത്ഥ മതസ്വാതന്ത്ര്യത്തിന്റെ ആവശ്യകത ശക്തമായി അവതരിപ്പിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി വിദ്യാഭാസരംഗത്തെ മുൻഗണനകൾ തിരുത്തണമെന്ന് അഭിപ്രായപ്പെട്ട മാർപാപ്പാ, പൗരത്വസങ്കൽപത്തെയും പരാമർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.