ട്രക്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുടിയേറ്റക്കാർക്കായി പ്രാർത്ഥന ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ

തിങ്കളാഴ്ച ടെക്‌സസിൽ ട്രാക്ടർ ട്രെയിലറിൽ 46 കുടിയേറ്റക്കാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. സംഭവത്തെ തുടർന്ന് മരണപ്പെട്ട കുടിയേറ്റക്കാർക്കായി പ്രത്യേക പ്രാർത്ഥനയും പാപ്പാ അഭ്യർത്ഥിച്ചു. ടെക്‌സസിലെ സാൻ അന്റോണിയോയിലാണ് സംഭവം നടന്നത്.

“ടെക്സസിലെയും മെലിലയിലെയും കുടിയേറ്റക്കാരുടെ ദുരന്ത വാർത്ത ഞാൻ ദുഃഖത്തോടെ ആണ് അറിഞ്ഞത്. മെച്ചപ്പെട്ട ജീവിതം പ്രതീക്ഷിച്ച് യാത്ര ചെയ്യുകയും അതേ തുടർന്ന് മരണപ്പെടുകയും ചെയ്ത നമ്മുടെ സഹോദരങ്ങൾക്കായി നമുക്ക് പ്രാർത്ഥിക്കാം. ഒപ്പം ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കുവാൻ ശ്രമിക്കാം” – പാപ്പാ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ കുറിച്ചു.

ജൂൺ 27 ന് വൈകുന്നേരം ആണ് ടെക്സസിലെ സാൻ അന്റോണിയോയിൽ ഉപേക്ഷിക്കപ്പെട്ട ട്രാക്ടർ ട്രെയിലറിൽ കുടിയേറ്റക്കാരെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് കുട്ടികൾ ഉൾപ്പെടെ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.