അയർലണ്ടിൽ സ്ഫോടനത്തിൽ ഇരയായവരോട് തന്റെ സാമിപ്യം അറിയിച്ച് മാർപാപ്പ

വടക്കുപടിഞ്ഞാറൻ അയർലണ്ടിൽ ഒക്ടോബർ ഏഴിന് പെട്രോൾ പമ്പിലുണ്ടായ സ്‌ഫോടനത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഫ്രാൻസിസ് മാർപാപ്പ തന്റെ ആത്മീയ അടുപ്പം വാഗ്ദാനം ചെയ്തു. റാഫോയിലെ ബിഷപ്പ് അലൻ മക്‌ഗുകിയന് അയച്ച സന്ദേശത്തിൽ ആണ് ‘ഈ അപകടത്തിൽ താനും വേദനിക്കുന്നു’ എന്ന് പാപ്പാ അറിയിച്ചത്.

അയർലണ്ടിലെ കാത്തലിക് പ്രൈമേറ്റ്, അർമാഗിലെ ആർച്ച് ബിഷപ്പ് ഇമോൺ മാർട്ടിൻ തിങ്കളാഴ്ച ക്രീസ്ലോ സന്ദർശിക്കുകയും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരിൽ ചിലരുമായി സംസാരിക്കുകയും ചെയ്തതായി ആർടിഇ റിപ്പോർട്ട് ചെയ്തു. ഡൊണെഗൽ കൗണ്ടിയിലെ ക്രീസ്‌ലോവിലെ പെട്രോൾ പമ്പിൽ ഉണ്ടായ സ്‌ഫോടനത്തിൽ പത്ത് പേർ മരിച്ചു. അവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. എട്ടോളംപേർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.