‘ഓർഡർ ഓഫ് മാൾട്ട’ സമൂഹത്തിന്റെ തലവൻ ഫ്രാ മാർക്കോ ലുസാഗോയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മാർപാപ്പ

‘ഓർഡർ ഓഫ് മാൾട്ട’ അത്മായ സമൂഹത്തിന്റെ തലവൻ ഫ്രാ മാർക്കോ ലുസാഗോയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. ജൂൺ ഒൻപതിന് ഇറ്റലിയിലെ കർദ്ദിനാൾ സിൽവാനോ മരിയ തോമാസിക്ക് അയച്ച സന്ദേശത്തിലാണ് പാപ്പാ ഖേദം പ്രകടിപ്പിച്ചത്.

“അന്തരിച്ച ഓർഡർ ഓഫ് മാൾട്ടയുടെ തലവൻ ലുസാഗോയുടെ മരണത്തിൽ വേദനിക്കുന്ന എല്ലാവർക്കും ഞാൻ എന്റെ അനുശോചനം അറിയിക്കുന്നു. തേജസുള്ള ഒരു ക്രൈസ്തവനായിരുന്നു ഫ്രാ മാർക്കോ ലുസാഗോ. സഭയോടുള്ള സ്നേഹത്തിലും പ്രവർത്തനത്തിലും മുന്നിൽ നിന്നിരുന്ന അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ” – പാപ്പാ പറഞ്ഞു.

2020 മുതൽ, 1000 വർഷം പഴക്കമുള്ള കത്തോലിക്കാ അത്മായ സമൂഹത്തിന്റെ മേൽനോട്ടം വഹിച്ചിരുന്ന ലുസാഗോ, ജൂൺ ഏഴിനാണ് അന്തരിച്ചത്. അദ്ദേഹത്തിന് 71 വയസ്സായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.