പെസഹാ വ്യാഴാഴ്ച പന്ത്രണ്ട് തടവുകാരുടെ പാദങ്ങൾ കഴുകാനൊരുങ്ങി ഫ്രാൻസിസ് പാപ്പാ

പെസഹാ വ്യാഴാഴ്ച, ഫ്രാൻസിസ് മാർപാപ്പ റോമിനു പുറത്തുള്ള ജയിലിൽ വിശുദ്ധ കുർബാന അർപ്പിക്കും. അവിടെ മാർപാപ്പ 12 തടവുകാരുടെ പാദങ്ങൾ കഴുകും. റോമിൽ നിന്ന് 50 മൈൽ വടക്കുപടിഞ്ഞാറുള്ള തുറമുഖ പട്ടണമായ സിവിറ്റവേച്ചിയയിലെ ജയിലിലാണ് മാർപാപ്പ വിശുദ്ധ കുർബാന അർപ്പിക്കുകയെന്ന് ഇറ്റാലിയൻ ജയിൽ ചാപ്ലിന്മാരുടെ ഒരു പത്രക്കുറിപ്പിൽ പറയുന്നു. സിവിറ്റവേച്ചിയ ജയിലിൽ ഏകദേശം 500 തടവുകാരുണ്ട്.

ഫ്രാൻസിസ് മാർപാപ്പ 2013 -ൽ ആരംഭിച്ചതാണ്, പെസഹാ വ്യാഴാഴ്ച ജയിലിൽ വിശുദ്ധ കുർബാന അർപ്പിക്കുന്ന രീതി. മാർപാപ്പ ആയതിനു തൊട്ടുപിന്നാലെ, പെസഹാ വ്യാഴാഴ്ച ആരാധനക്രമം ജയിലിലോ, ജുവനൈൽ ഹോമിലോ ആണ് ആഘോഷിക്കുന്നത്. ഇറ്റലിയിലെ ജയിൽ ചാപ്ലിന്മാരുടെ പ്രതിനിധിയായ ഫാ. റാഫേൽ ഗ്രിമാൽഡി പറഞ്ഞു: “ലോകത്തിന് സാമീപ്യത്തിന്റെയും പ്രത്യാശയുടെയും സന്ദേശം അയയ്‌ക്കുന്നതിന് ഒരിക്കൽക്കൂടി അസ്തിത്വപരമായ ചുറ്റളവ്, സാമീപ്യമുള്ള ഇടം തിരഞ്ഞെടുത്തതിന് ഞങ്ങൾ പരിശുദ്ധ പിതാവിനോട് നന്ദിയുള്ളവരാണ്.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.