ലോകമെമ്പാടും വധശിക്ഷ നിർത്തലാക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ

ലോകമെമ്പാടും വധശിക്ഷ നിർത്തലാക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പാപ്പാ ഇപ്രകാരം ആഹ്വാനം ചെയ്തത്. ഒക്ടോബർ പത്തിന് വധശിക്ഷക്ക് എതിരെയുള്ള ആഗോള ദിനത്തോട് അനുബന്ധിച്ചാണ് പാപ്പാ ഇപ്രകാരം എഴുതിയത്.

“നല്ല മനസ്സുള്ള എല്ലാവരോടും ലോകമെമ്പാടുമുള്ള വധശിക്ഷ നിർത്തലാക്കുന്നതിന് വേണ്ടി അണിനിരക്കാൻ ഞാൻ ആവശ്യപ്പെടുന്നു. കുറ്റകൃത്യങ്ങൾ ചെയ്തവരെ വധശിക്ഷക്ക് വിധേയനാക്കാതെ തന്നെ തെറ്റിൽ നിന്നും പിന്തിരിപ്പിക്കാൻ സാധിക്കുകയില്ലേ?” മാർപാപ്പ ചോദിക്കുന്നു.

20 വർഷമായി എല്ലാ ഒക്‌ടോബർ പത്താം തീയതിയും വധശിക്ഷയ്‌ക്കെതിരായ ആഗോള ദിനം ആചരിക്കുന്നു. വധശിക്ഷയ്‌ക്കെതിരായ ഈ 20-ാമത് ലോക ദിനത്തിൽ, വധശിക്ഷയുടെ ഉപയോഗവും പീഡനവും അല്ലെങ്കിൽ മറ്റ് ക്രൂരവും മനുഷ്യത്വരഹിതവും നിന്ദ്യവുമായ പെരുമാറ്റവും ശിക്ഷയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. വധശിക്ഷ നിർത്തലാക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.