
കോവിഡ് പകർച്ചവ്യാധിക്കെതിരെ ആഫ്രിക്കൻ രാജ്യങ്ങൾക്കും വാക്സിൻ ലഭ്യമാക്കണമെന്ന് ഫ്രാൻസിസ് പാപ്പാ. വേൾഡ് ട്രേഡ് ഓർഗനൈസേഷനോടാണ് (ഡബ്ല്യൂടിഒ) ജൂൺ പത്തിന് പാപ്പാ ഇപ്രകാരം ആവശ്യപ്പെട്ടത്.
രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം നിയന്ത്രിക്കുന്ന ആഗോളനിയമങ്ങളുടെ ചുമതലയുള്ള സംഘടനയാണ് ഡബ്ല്യൂടിഒ. കോവിഡ് പകർച്ചവ്യാധിക്കെതിരെ എല്ലാവർക്കും പ്രത്യേകിച്ച് ആഫ്രിക്കക്കും വാക്സിനുകൾ ലഭ്യമാക്കാൻ മാർപാപ്പ ഈ സംഘടനയോട് അഭ്യർത്ഥിച്ചു. “സുരക്ഷിതവും ഫലപ്രദവുമായ വാക്സിനുകൾ ജീവൻ സംരക്ഷിക്കുന്നതിന് നിർണ്ണായകമാണ്. എല്ലാവരും സുരക്ഷിതരാകേണ്ടതുണ്ട്. അതുകൊണ്ട് ആഫ്രിക്കൻ രാജ്യങ്ങൾക്കും വാക്സിൻ ലഭ്യമാക്കണം” – പാപ്പാ പറഞ്ഞു.
എല്ലാവർക്കും, പ്രത്യേകിച്ച് ദരിദ്രരാജ്യങ്ങൾക്ക് വാക്സിനുകൾ നൽകണമെന്ന് ഫ്രാൻസിസ് മാർപാപ്പ പല അവസരങ്ങളിലും ആഹ്വാനം ചെയ്തിട്ടുണ്ട്.