ഭവനരഹിതരുടെ ദുരവസ്ഥയെ പ്രതിനിധീകരിച്ച് ‘ഷെൽട്ടർ’; ശില്പത്തെ ആശീർവദിച്ചു പാപ്പാ

2022 -ലെ ലോക ദരിദ്രദിനത്തോടനുബന്ധിച്ച് ഭവനരഹിതരുടെ ദുരവസ്ഥയെ പ്രതിനിധീകരിക്കുന്ന ‘ഷെൽട്ടർ’ ശിൽപത്തെ ആശീർവദിച്ച് ഫ്രാൻസിസ് പാപ്പാ. നവംബർ ഒൻപതിന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ നടന്ന പൊതു സദസ്സിന്റെ അവസാനത്തിലാണ് ശിൽപം ആശീർവദിച്ചത്.

‘ഷെൽട്ടർ’ എന്ന പേരിലുള്ള ഒരു വെങ്കല ശിൽപമാണിത്. ഒരു പ്രാവ് പറന്നുയരുമ്പോൾ വലിച്ചുകെട്ടിയ പുതപ്പ് കൊണ്ട് മൂടിയ ഭവനരഹിതന്റെ രൂപം ആണ് ഈ ശിൽപം സൂചിപ്പിക്കുന്നത്. കനേഡിയൻ കലാകാരനായ തിമോത്തി ഷ്മാൽസിന്റെ സൃഷ്ടിയാണ് ഈ മനോഹര ശിൽപം. ഭവനരഹിതരായ ആളുകളുടെ സാഹചര്യം ഉയർത്തിക്കാട്ടാനും അവർക്ക് ആശ്വാസം നൽകാനും പ്രചോദിപ്പിക്കുന്ന രീതിയിലാണ് ഈ ശിൽപം രൂപകൽപന ചെയ്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.