എല്ലാ മനുഷ്യരിലും ദൈവാന്വേഷണം പ്രോത്സാഹിപ്പിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ

സാഹോദര്യം നഷ്ടപ്പെട്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, എല്ലാ മനുഷ്യരിലും ദൈവാന്വേഷണം പ്രോത്സാഹിപ്പിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ. ജൂൺ ആറിന് വത്തിക്കാനിൽ നടന്ന മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്ലീനറി സമ്മേളനത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“നമ്മുടെ ലോകം പരസ്പരബന്ധിതമാണ് എങ്കിലും സൗഹാർദ്ദപരമല്ല. പ്രവർത്തനങ്ങളിലൂടെയും ആത്മീയാനുഭവങ്ങളിലൂടെയും എല്ലാ മതങ്ങളും തമ്മിലുള്ള ബന്ധത്തെ വത്തിക്കാൻ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതുകൊണ്ട്, എല്ലാ മനുഷ്യരിലും ദൈവത്തിനായുള്ള യഥാർത്ഥ ദാഹം നിങ്ങൾ ഉണർത്തണം. ഈ വിധത്തിൽ മാത്രമേ നമുക്ക് സമാധാനത്തോടെ എല്ലാവർക്കും വാസയോഗ്യമായ ഒരു ലോകം കെട്ടിപ്പടുക്കാൻ കഴിയൂ” – പാപ്പാ പറഞ്ഞു. മറ്റ് മതവിശ്വാസികളുമായുള്ള  ബന്ധത്തിൽ സഹവർത്തിത്വത്തിന്റെ ചൈതന്യവും ശൈലിയും നട്ടുവളർത്തണമെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.