
സംഘർഷഭരിതമായ ഉക്രൈനു വേണ്ടി പ്രാർത്ഥിക്കുന്നതും സമാധാനത്തിനു വേണ്ടി പ്രവർത്തിക്കുന്നതും അവസാനിപ്പിക്കരുതെന്ന് ഫ്രാൻസിസ് പാപ്പാ. ജൂൺ 12-ന് വത്തിക്കാനിലെ ആഞ്ചലൂസ് പ്രാർത്ഥനക്കു ശേഷമാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.
“യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ഉക്രേനിയക്കാരെക്കുറിച്ചുള്ള ഓർമ്മകൾ എന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നു. കാലം എത്ര മുന്നോട്ടു പോയാലും ഉക്രൈനിൽ മരിച്ചുവീണവരുടെ ഓർമ്മകൾ നമ്മെ നിരന്തരം വേട്ടയാടും. ദാരുണമായ ഈ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ നമുക്ക് സാധിക്കുകയില്ല. അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നതും സമാധാനത്തിനു വേണ്ടി പ്രവർത്തിക്കുന്നതും അവസാനിപ്പിക്കരുത്” – പാപ്പാ പറഞ്ഞു.