കസാക്കിസ്ഥാനിലെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ

കസാക്കിസ്ഥാനിലെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ. ജനുവരി ഒൻപത് ഞായറാഴ്ച്ച, ആഞ്ചലൂസ് പ്രാർത്ഥനക്കു ശേഷം നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

“കസാക്കിസ്ഥാനിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധങ്ങളിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഞാൻ അവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു. എത്രയും വേഗം സാമൂഹിക സൗഹാർദ്ദം പുനഃസ്ഥാപിക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” – പാപ്പാ പറഞ്ഞു.

ജനുവരി രണ്ടിന് ഗ്യാസ് വില കുത്തനെ വർദ്ധിച്ചതിനെ തുടർന്നാണ് രാജ്യത്ത് പ്രതിഷേധം ഉയർന്നത്. പ്രക്ഷോഭത്തിൽ ഇതുവരെ 164 പേർ കൊല്ലപ്പെട്ടു. ഇതിൽ 16 പേർ സുരക്ഷാ ഉദ്യോഗസ്ഥരാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.