കാലാവസ്ഥാ പ്രതിസന്ധി: ദീർഘവീക്ഷണത്തോടെ പെരുമാറാൻ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ

കാലാവസ്ഥാവ്യതിയാനം കൊണ്ടുവരുന്ന അടിയന്തിരാവസ്ഥയിൽ ഭാവിതലമുറയെക്കുറിച്ച് ചിന്തിച്ചുകൊണ്ട് മെച്ചപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പാ ട്വിറ്റർ സന്ദേശം നൽകി.

“കാലാവസ്ഥാവ്യതിയാനത്തിന്റെ ശക്തമായ അടിയന്തിരാവസ്ഥയെ നേരിടുന്നതിനായി തയ്യാറാടുക്കുന്നതിൽ നാം മടിക്കരുത്. ഏറെ വൈകുന്നതിന് മുൻപ്, യുവതലമുറയെക്കുറിച്ച് ചിന്തിച്ചുകൊണ്ട്, മൂർത്തവും ദീർഘവീക്ഷണത്തോടെയുമുള്ള തിരഞ്ഞെടുപ്പുകൾ നമുക്ക് നടത്താം” എന്നായിരുന്നു പാപ്പായുടെ സന്ദേശം.

കാലാവസ്ഥയുമായി ബന്ധപ്പെട്ട് ഈജിപ്തിൽവച്ചു കോപ്പ്27 (COP27) ഉച്ചകോടി നടക്കുന്ന അവസരത്തിലാണ് പാപ്പാ നാമെടുക്കേണ്ട ഉത്തരവാദിത്വപരമായ തീരുമാനങ്ങളെക്കുറിച്ച് നവംബർ പതിനേഴിന് നൽകിയ തന്റെ സന്ദേശത്തിലൂടെ ഓർമ്മിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.