ഉക്രൈനിൽ യുദ്ധം തുടരുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഫ്രാൻസിസ് പാപ്പാ

ഉക്രൈനിൽ നിന്നും മിസൈൽ ആക്രമണങ്ങളെക്കുറിച്ചുള്ള വാർത്തകളിൽ ആശങ്ക രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. നവംബർ 16- ന് ഫ്രാൻസിസ് മാർപാപ്പ ഉക്രൈനിൽ സമാധാനത്തിനായി വീണ്ടും അഭ്യർത്ഥിച്ചു.

ഉക്രൈനു നേരെയുള്ള പുതിയതും തീവ്രവുമായ മിസൈൽ ആക്രമണത്തെക്കുറിച്ചുള്ള വാർത്തകൾ ഞാൻ ദുഃഖത്തോടെയും ഉത്കണ്ഠയോടെയുമാണ് മനസിലാക്കുന്നത്. യുദ്ധം നിരവധി സാധാരണക്കാരുടെ അടിസ്ഥാനസൗകര്യങ്ങൾ പോലും നശിക്കുന്നതിനും മരണത്തിനും കാരണമായി.

“യുദ്ധം വേണമെന്നു ശഠിക്കുന്നവരുടെ ഹൃദയങ്ങളെ കർത്താവ് പരിവർത്തനം ചെയ്യുകയും ഉക്രൈനിൽ സമാധാനത്തിനുള്ള ആഗ്രഹം നിലനിറുത്തുകയും ചെയ്യട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം” – പാപ്പാ പ്രാർത്ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.