കാലുവേദനയെ തുടർന്ന് ഇരുന്നുകൊണ്ട് സന്ദേശം നൽകി പാപ്പാ

കാലുവേദനയെ തുടർന്ന് ഇരുന്നുകൊണ്ട് സന്ദേശം നൽകി പാപ്പാ. 2022 ജനുവരി 17 -ന് ഹോളി ലാൻഡ് മാഗസിൻ പ്രതിനിധി സംഘത്തോട് സംസാരിക്കവെയാണ് പാപ്പാ ഇരുന്നുകൊണ്ട് സന്ദേശം നൽകിയത്. തന്റെ പ്രസംഗം ഇരുന്നുകൊണ്ട് വായിക്കാൻ തീരുമാനിച്ച പാപ്പാ, എഴുന്നേറ്റു നിൽക്കാൻ സാധിക്കാത്തതിന് അതിഥികളോട് ക്ഷമാപണവും നടത്തി.

പാപ്പായുടെ ഇടുപ്പിന് സ്ഥിരമായ ആരോഗ്യപ്രശ്‌നങ്ങളും നടക്കാൻ ചില ബുദ്ധിമുട്ടുകളുമുണ്ട്. 2015 -ൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കുള്ള പാപ്പായുടെ യാത്രയുടെ അവസരത്തിൽ അദ്ദേഹത്തിന്റെ കാലുകൾക്ക് ചില ബുദ്ധിമുട്ടുകളുണ്ടായി. പതിവായുള്ള പാപ്പായുടെ ഫിസിയോതെറാപ്പി സെഷനുകളിൽ നിന്ന് പ്രയോജനം ലഭിക്കുമെന്നാണ് അദ്ദേഹത്തിന്റെ വക്താവ് പറയുന്നത്. സയാറ്റിക്ക എന്ന രോഗം മൂലമാണ് പാപ്പായ്ക്ക് ചിലപ്പോഴൊക്കെ തളർച്ച ഉണ്ടാകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.