ദൈവകരുണയുടെ മിഷനറിമാരുടെ വളർച്ചയിൽ സന്തോഷം അറിയിച്ച് മാർപാപ്പ

ലോകമെമ്പാടുമുള്ള ദൈവകരുണയുടെ മിഷനറിമാരുടെ സംഖ്യ വർദ്ധിച്ചതിൽ സന്തോഷം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. ഏപ്രിൽ 25 -ന് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ നടന്ന മിഷനറിമാരുടെ സമ്മേളനത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ഓരോ വർഷവും മിഷനറിമാരുടെ എണ്ണം വർദ്ധിക്കുന്നതായി ഞാൻ കാണുന്നു. പ്രശ്നങ്ങളുടെ നടുവിലും അവരുടെ എണ്ണം വർദ്ധിക്കുകയാണ്. ഇത് എനിക്ക് സന്തോഷം നൽകുന്നു. അവരുടെ സാന്നിധ്യം സഭയിൽ വിലപ്പെട്ടതായി കണക്കാക്കപ്പെടുന്നു” – പാപ്പാ പറഞ്ഞു. ക്രിസ്തുവിന്റെ കരുണയുടെ ഉപകരണങ്ങളാക്കി ദൈവം നിങ്ങളെ മാറ്റട്ടെയെന്നും പാപ്പാ ഈ അവസരത്തിൽ ആശംസിച്ചു.

2015 -ൽ തുടക്കം കുറിച്ചതാണ് ‘ദൈവകരുണയുടെ മിഷനറിമാർ’ എന്ന സംരംഭം. ദൈവത്തിന്റെ കരുണ ലോകത്തിലുള്ള എല്ലാവർക്കും അവകാശപ്പെട്ടതാണെന്നതിന്റെ അടയാളമായിട്ടാണ് പാപ്പാ ഈ സംരംഭം ആരംഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.