ഉക്രൈൻ സന്ദർശിക്കാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ച് ഫ്രാൻസിസ് പാപ്പാ

ഉക്രൈൻ തലസ്ഥാനമായ കിവീവ് സന്ദർശിക്കാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ച് ഫ്രാൻസിസ് പാപ്പാ. ‘ചിൽഡ്രൻസ് ട്രെയിൻ’ പദ്ധതിയുടെ ഭാഗമായി ഇറ്റലിയിൽ നിന്നുള്ള 160 ഓളം സ്കൂൾ കുട്ടികളോട് ജൂൺ നാലിന് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഞാൻ ഉക്രെയ്നിലേക്ക് പോകാൻ ആഗ്രഹിക്കുന്നു. എന്നാൽ അത് നടപ്പിലാക്കാനുള്ള ഉചിതമായ സമയത്തിനായി കാത്തിരിക്കുകയാണ്. ചിലപ്പോൾ ഈ തീരുമാനം ഗുണത്തേക്കാൾ ദോഷം ചെയ്തേക്കാം. അടുത്ത ആഴ്ച ഞാൻ ഉക്രൈൻ ഗവൺമെന്റിന്റെ പ്രതിനിധികളെ കണ്ട് ഈ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യുകയാണ്”- പാപ്പാ പറഞ്ഞു. 160 കുട്ടികളിൽ ഒരു കുട്ടി ഉക്രൈനിൽ നിന്നുള്ളതായിരുന്നു. അഭയാർത്ഥിയായ ഈ കുട്ടിയോടാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

കുട്ടികളുമായുള്ള കൂടിക്കാഴ്ചയിൽ, തയ്യാറാക്കിയ പ്രസംഗം പറയുന്നതിനുപകരം പരിശുദ്ധ പിതാവ് അവരുടെ വിവിധ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു. ചിൽഡ്രൻസ് ട്രെയിനിൽ അംഗങ്ങളായിട്ടുള്ളത് കത്തോലിക്കരായിട്ടുള്ള കുട്ടികൾ മാത്രമല്ല. മറിച്ച് എല്ലാ മതവിഭാഗത്തിൽപ്പെട്ട കുട്ടികളുമുൾപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.