ദക്ഷിണ സുഡാനിലേക്ക് യാത്ര ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് മാർപാപ്പ

അനാരോഗ്യത്തിലും ദക്ഷിണ സുഡാനിലേക്ക് യാത്ര ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. മേയ് ഏഴിന് ഹോളി സീ പ്രസ്സ് ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിലാണ് ഇപ്രകാരം പറഞ്ഞിരിക്കുന്നത്.

ഫ്രാൻസിസ് മാർപാപ്പയും കാന്റർബറി ആർച്ചുബിഷപ്പായ ജസ്റ്റിൻ വെൽബിയും ചർച്ച് ഓഫ് സ്കോട്ട്‌ലൻഡിന്റെ മോഡറേറ്റർ ജിം വാലസും ചേർന്ന് സുഡാനിലെ രാഷ്ട്രീയ നേതാക്കൾക്ക് സന്ദേശം അയച്ചിരുന്നു. സന്ദേശത്തിൽ ജൂലൈയിൽ ദക്ഷിണ സുഡാൻ സന്ദർശിക്കാനുള്ള ആഗ്രഹവും അവർ അറിയിച്ചിട്ടുണ്ട്. ജൂലൈ അഞ്ചിനാണ് ഫ്രാൻസിസ് പാപ്പാ ഈ ആഫ്രിക്കൻ രാജ്യം സന്ദർശിക്കുന്നതായി അറിയിച്ചിട്ടുള്ളത്. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ മൂലം മേയ് അഞ്ചു മുതൽ പാപ്പാ വീൽചെയർ ഉപയോഗിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.