യുഎഇ പ്രസിഡന്റിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ

യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. മെയ് 17-ന് പുറത്തുവിട്ട സന്ദേശത്തിലാണ് പാപ്പാ അനുശോചനം രേഖപ്പെടുത്തിയത്.

“യുഎഇ പ്രസിഡന്റിന്റെ മരണത്തിൽ എന്റെ അഗാധമായ അനുശോചനവും പ്രാർത്ഥനകളും ഞാൻ അറിയിക്കുന്നു. രാഷ്ട്രസേവനത്തിൽ അദ്ദേഹത്തിന്റെ വിശിഷ്ടവും ദീർഘവീക്ഷണവുമുള്ള നേതൃത്വത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഐക്യത്തിന്റെയും സമാധാനത്തിന്റെയും ബന്ധങ്ങൾ നെയ്‌തെടുക്കുന്നതിൽ ഉറച്ചുനിൽക്കാൻ ലോകമെമ്പാടുമുള്ള എല്ലാ മനുഷ്യരുടെയും ശ്രമങ്ങൾക്ക് അദ്ദേഹത്തിന്റെ പൈതൃകം തുടർന്നും പ്രചോദനം നൽകട്ടെ” – പാപ്പാ പറഞ്ഞു.

പരിശുദ്ധ സിംഹാസനത്തോടും എമിറേറ്റ്സിലെ കത്തോലിക്കാ സമൂഹങ്ങളോടും അദ്ദേഹം കാണിച്ച സന്നദ്ധതയ്ക്ക് ഫ്രാൻസിസ് മാർപാപ്പ നന്ദി പറയുകയും ചെയ്‌തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.