അഫ്‌ഗാനിസ്ഥാനിലെ ഭൂചലനത്തിൽ മരണം ആയിരം കടന്നു; വേദനിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിച്ച് മാർപാപ്പ

അഫ്‌ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലുണ്ടായ ഭൂചലനത്തിൽ വേദനിക്കുന്നവരോട് തന്റെ അടുപ്പം പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ജൂൺ 22-ന് വത്തിക്കാനിൽ നടന്ന പൊതുസദസ്സിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

“അഫ്‌ഗാനിസ്ഥാനിലുണ്ടായ ഭൂചലനം ഒരുപാട് മരണങ്ങളും നാശനഷ്ടങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഭൂകമ്പത്തിൽ പരിക്കേറ്റവരോടും നാശനഷ്ടം സംഭവിച്ചവരോടും ഞാൻ എന്റെ സാമീപ്യം അറിയിക്കുന്നു. മാത്രമല്ല, ജീവൻ നഷ്ടപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. എല്ലാവരുടെയും സഹായമുണ്ടെങ്കിൽ അഫ്ഗാൻ ജനതയുടെ കഷ്ടപ്പാടുകളെ ലഘൂകരിക്കാൻ സാധിക്കും” – പാപ്പാ പറഞ്ഞു.

ജൂൺ 22-ന് അഫ്‌ഗാനിസ്ഥാനിലെ പക്തികയിലാണ് ഭൂചലനമുണ്ടായത്. 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം ഇതിനോടകം 1000 കടന്നു. 1500-ലധികം പേർക്ക് പരിക്കേൽക്കുകയും 2000-ലധികം വീടുകൾ നശിക്കുകയും ചെയ്‌തിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.

അഫ്‌ഗാനിസ്ഥാനിൽ ഇടയ്കിടയ്ക്ക് ഭൂചലനങ്ങൾ ഉണ്ടാകാറുണ്ട്. 2015-ൽ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 380 പേർ കൊല്ലപ്പെട്ടിരുന്നു. 1998 മെയ് മാസത്തിൽ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ 5,000 പേരാണ് മരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.