ജീവിതപ്രശ്‌നങ്ങളുടെ നടുവിൽ പതറരുതെന്ന് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ

പ്രയാസങ്ങളെ ദൃഢതയോടെയും ദൈവത്തിലുള്ള വിശ്വാസത്തോടെയും തരണം ചെയ്യുന്നതിനുള്ള ഒരു ഉപാധിയാണ് കായികമെന്ന് ഫ്രാൻസിസ് പാപ്പാ. 150-ാം വാർഷികത്തോടനുബന്ധിച്ച് ‘ടെവെരെ റെമോ’ റോയിംഗ് ക്ലബ്ബിന്റെ അംഗങ്ങളെ ഏപ്രിൽ ഒൻപതിന് വത്തിക്കാനിൽ സ്വീകരിക്കുമ്പോഴാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“എല്ലാ പ്രായക്കാരും, പ്രത്യേകിച്ച് ചെറുപ്പക്കാർ ജീവിതത്തിലെ പ്രതിബന്ധങ്ങൾക്കു മുന്നിൽ പതറാതെ, പ്രശ്‍നങ്ങളെ നിശ്ചയദാർഢ്യത്തോടെ തരണം ചെയ്യേണ്ടത് പ്രധാനമാണ്. ദൈവത്തിലും തന്നിലും പൂർണ്ണമായി വിശ്വസിക്കുക. കായികാഭ്യാസത്തിന് പ്രായം ഒരു പ്രശ്‌നമല്ല. കായികത്തിന് ശാരീരികഗുണങ്ങൾ മാത്രമല്ല മറ്റനേകം ഗുണങ്ങളുമുണ്ട്” – പാപ്പാ പറഞ്ഞു. ആരോഗ്യകരമായ മത്സരം, സൗഹൃദം, ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഓരോ കായികതാരവും വിളിക്കപ്പെട്ടിരിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.
.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.