കർദ്ദിനാൾ അമിഗോ വല്ലെജോയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മാർപാപ്പ

സെവില്ലെ ആർച്ചുബിഷപ്പ് എമിരിറ്റസ് കർദ്ദിനാൾ അമിഗോ വല്ലെജോയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. ഏപ്രിൽ 28-നയച്ച ടെലിഗ്രാം സന്ദേശത്തിലൂടെയാണ് പാപ്പാ അനുശോചനം അറിയിച്ചത്.

അന്തരിച്ച സ്പാനിഷ് കർദ്ദിനാളിന്റെ സമർപ്പണത്തെയും വിശ്വസ്തതയെയും മാർപാപ്പ പ്രശംസിച്ചു. കർദ്ദിനാൾ അമിഗോ വല്ലെജോയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാനും അദ്ദേഹം പ്രാർത്ഥിച്ചു. കർദ്ദിനാളിന്റെ മരണത്തെ തുടർന്ന്, കർദ്ദിനാൾമാരുടെ കോളേജിൽ നിലവിൽ ഇപ്പോൾ 209 കർദ്ദിനാൾമാരാണ് ഉള്ളത്. അവരിൽ 117 പേർ ഇലക്‌ടർമാരും 92 പേർ ഇലക്‌ടർ അല്ലാത്തവരുമാണ്.

1934 ആഗസ്റ്റ് 23-ന് സ്പെയിനിലെ വല്ലാഡോലിഡിലെ മദീന ഡി റിയോസെക്കോയിലാണ് കർദ്ദിനാൾ കാർലോസ് അമിഗോ വല്ലെജോ ജനിച്ചത്. 1960 ആഗസ്റ്റ് 17-നാണ് അദ്ദേഹം ഓർഡർ ഓഫ് ഫ്രയേഴ്സ് മൈനറിനായി വൈദികനായി അഭിഷിക്തനായത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.