കർദ്ദിനാൾ ആഞ്ചലോ സോഡാനോയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മാർപാപ്പ

മുൻ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കർദ്ദിനാൾ ആഞ്ചലോ സോഡാനോയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. മെയ് 27-ന് അന്തരിച്ച കർദ്ദിനാളിന് 94 വയസ്സായിരുന്നു.

“സഭയിലെ വളരെ ബഹുമാന്യനായ വ്യക്തിയായിരുന്നു കർദ്ദിനാൾ ആഞ്ചലോ. അസ്റ്റി രൂപതയിലും തുടർന്ന് വത്തിക്കാനിലുമുള്ള അദ്ദേഹത്തിന്റെ സേവനം സ്തുത്യർഹമായിരുന്നു. വത്തിക്കാൻ നയതന്ത്രത്തിലെ സുപ്രധാന ചുമതലകൾ മുതൽ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനം വരെ അദ്ദേഹം വളരെ മികച്ച രീതിയിലാണ് കൈകാര്യം ചെയ്തിരുന്നത്. വത്തിക്കാനെ പ്രതിനിധീകരിച്ച് അദ്ദേഹം ക്വിറ്റോ, ഇക്വഡോർ, ഉറുഗ്വേ, ചിലി എന്നിവിടങ്ങളിലെ ജനങ്ങളുടെ നന്മക്കായും തീക്ഷ്ണതയോടെ പ്രവർത്തിച്ചു. തന്റെ പ്രവർത്തനങ്ങളിലൂടെ ക്രിസ്തുവിനെപ്പോലെ താനും നല്ലൊരു ഇടയാനാണെന്ന് അദ്ദേഹം തെളിയിച്ചു” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.