
കാലുവേദനയെ തുടർന്ന് ദൈനംദിന പ്രവർത്തനങ്ങൾ ഫ്രാൻസിസ് മാർപാപ്പ റദ്ദാക്കി. ഏപ്രിൽ 26 -ന് നിശ്ചയിച്ചിരുന്ന പരിപാടികൾ പാപ്പാ റദ്ദാക്കിയ വാർത്ത വത്തിക്കാനാണ് പുറത്തുവിട്ടത്.
“കാൽമുട്ടിലെ വേദന മൂലമുള്ള മെഡിക്കൽ നിർദ്ദേശത്തെ തുടർന്ന് ഫ്രാൻസിസ് മാർപാപ്പ കർദ്ദിനാൾമാരുടെ കൗൺസിലിൽ പങ്കെടുക്കുന്നതുൾപ്പെടെ, ആസൂത്രണം ചെയ്ത എല്ലാ പരിപാടികളും റദ്ദാക്കിയിരിക്കുന്നു” – വത്തിക്കാൻ ഏപ്രിൽ 26 -ന് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. 85 -കാരനായ മാർപാപ്പായ്ക്ക് നാളുകളായി വലതു കാൽമുട്ടിന് പ്രശ്നങ്ങളുണ്ട്. അധികനേരം നിൽക്കാൻ സാധിക്കാത്തതു മൂലം പാപ്പാ പല ശുശ്രൂഷകളിലും ഇപ്പോൾ മുഖ്യകാർമ്മികത്വം വഹിക്കുന്നില്ല.