സുഡാനിൽ സമാധാനം പുനസ്ഥാപിക്കാൻ ആഹ്വാനം ചെയ്ത് പാപ്പ

ഒക്ടോബറിൽ നടന്ന അട്ടിമറിയെ തുടർന്ന് സുഡാനിൽ പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിൽ സമാധാനം പുനഃസ്ഥാപിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. ഒക്ടോബർ മുതൽ പ്രതിഷേധത്തെ തുടർന്ന് ഇവിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആയി.

ജനുവരി പത്തിന് സുഡാനിലെ ആഭ്യന്തര സംഘർഷത്തെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ ആശങ്ക പ്രകടിപ്പിച്ചു. ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി അക്രമത്തിന്റെ പാത വെടിഞ്ഞു അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും പാത കണ്ടെത്തണമെന്ന് മാർപാപ്പ ഉദ്ബോധിപ്പിച്ചു.

ജനാധിപത്യ രീതിയിലേക്ക് മടങ്ങാനാണ് പ്രതിഷേധക്കാർ സൈന്യത്തോട് അഭ്യർത്ഥിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.