’21 വർഷമായി ഞാൻ കാത്തിരുന്ന ദിവസം’ – എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പായെ കണ്ടുമുട്ടിയ സന്തോഷത്തിൽ വൈദികൻ

ഒക്‌ടോബർ 20-ന് വത്തിക്കാനിൽ എമിരിറ്റസ് ബനഡിക്ട് പതിനാറാമൻ പാപ്പായുമായി കൂടിക്കാഴ്ച നടത്തിയ സന്തോഷത്തിൽ ഫാ. മോറിസ് ആഷ്‌ലി അഗ്ബാവ്-ഇബായ്. ബോസ്റ്റണിലെ (യുണൈറ്റഡ് സ്റ്റേറ്റ്സ്) സെന്റ് ജോൺസ് സെമിനാരിയിലെ ഫിലോസഫി ആൻഡ് തിയോളജി പ്രൊഫസറും ജോസഫ് റാറ്റ്സിംഗറുടെ ദൈവശാസ്ത്രത്തെക്കുറിച്ചുള്ള ഗവേഷണ പ്രവർത്തനങ്ങളുടെ പ്രമോട്ടറുമാണ് വൈദികൻ. ’21 വർഷമായി കാത്തിരുന്ന ദിവസം’ എന്നാണ് ഈ കൂടിക്കാഴ്ചയെ അദ്ദേഹം വിശേഷിപ്പിച്ചത്.

കാമറൂണിയൻ വംശജനായ ഫാ. മൗറീസ്, തന്നെ കാണാൻ സമ്മതിച്ചതിന് എമിരിറ്റസ് മാർപാപ്പയോട് നന്ദി പറഞ്ഞു. സ്വകാര്യസദസ്സിൽ ഫാ. മൗറീസ് തന്റെ ദൈവശാസ്ത്ര ക്ലാസിന്റെ ഫോട്ടോ ബെനഡിക്ട് പാപ്പായെ കാണിച്ചു. ഒപ്പം സെമിനാരിക്കാരുടെയും ഫാക്കൽറ്റി അംഗങ്ങളുടെയും സ്നേഹവും ആശംസകളും അദ്ദേഹം പാപ്പായെ അറിയിച്ചു.

“21 വർഷത്തിലേറെയായി ഞാൻ പാപ്പായെ കാണാൻ ആഗ്രഹിച്ച് പ്രാർത്ഥിക്കുന്നതാണ്. എങ്കിലും ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ദിവസമാണിത്. ഇതൊരു അത്ഭുതമാണ്. എന്നെ സ്വീകരിച്ച പാപ്പായുടെ സ്നേഹത്തിന് നന്ദി. എന്റെ ജീവിതത്തിലെ ആത്മീയവും അക്കാദമികവുമായ ഡയറക്ടറാണ് പാപ്പാ” – ആഫ്രിക്കയിലെ ബെനഡിക്റ്റ് പതിനാറാമൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരോഹിതനും കോർഡിനേറ്ററുമായ ഫാ. മൗറീസ് പറഞ്ഞു.

“അദ്ദേഹത്തിന്റെ ദൈവശാസ്ത്രം ആഫ്രിക്കയിൽ യുവ പുരോഹിതരുടെ ഒരു തലമുറയെ രൂപപ്പെടുത്തുന്നു. യേശുവിന്റെ പുരോഹിതനാകുന്നത് മനോഹരമാണെന്ന് ഇത് നമുക്ക് കാണിച്ചുതന്നു. അദ്ദേഹത്തിന്റെ ദൈവശാസ്ത്രം നിരവധി യുവ ആഫ്രിക്കൻ പുരോഹിതരും സെമിനാരികളും ഇഷ്ടപ്പെടുന്നു. അതിന് ഞങ്ങൾ നന്ദി പറയുന്നു” – അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.