സന്നദ്ധപ്രവർത്തനങ്ങൾക്കായി വാച്ച് ലേലം ചെയ്ത് മാർപാപ്പ

സന്നദ്ധപ്രവർത്തനങ്ങൾക്കായി ഫ്രാൻസിസ് മാർപാപ്പയുടെ വാച്ച് ലേലം ചെയ്തു. ലാവിയോലെറ്റ് സ്‌കോളർഷിപ്പ് ഫൗണ്ടേഷൻ നവംബർ 30- നാണ് പാപ്പായുടെ സ്വാച്ച് വൺസ് എഗെയ്‌ൻ മോഡൽ വാച്ച് ലേലം ചെയ്തത്. ബ്രാൻഡിന്റെ ഒഫീഷ്യൽ സ്റ്റോറിൽ 55 യൂറോക്ക് കിട്ടുന്ന വാച്ച് 56,250 യൂറോക്കാണ് ലേലത്തിൽ വിറ്റത്.

യൂണിവേഴ്സിറ്റിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ സാമ്പത്തികമായി സഹായിക്കുന്ന ലാവിയോലെറ്റ് ഫൗണ്ടേഷൻ ലേലം ചെയ്യാൻ വില കുറഞ്ഞ വാച്ചുകളിൽ ഒന്ന് സംഭാവന ചെയ്യണമെന്ന് ബിഷപ്പ് റിക്കൻ കത്തിൽ മാർപാപ്പയോട് ആവശ്യപ്പെട്ടിരുന്നു. പരിശുദ്ധ പിതാവ് അഭ്യർത്ഥന അംഗീകരിച്ചു. ഇതാദ്യമായല്ല ഫ്രാൻസിസ് മാർപാപ്പ തന്റെ സാധനങ്ങൾ ലേലത്തിനു നൽകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.