ഓരോ സന്യാസ സഭകളും ഫലമണിയണമെങ്കിൽ പാരമ്പര്യം കാത്തുസൂക്ഷിക്കണം: ഫ്രാൻസിസ് മാർപാപ്പ

ഓരോ സന്യാസ സഭകളും ഫലം പുറപ്പെടുവിക്കണമെങ്കിൽ പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. മെയ് 19-ന് പൊന്തിഫിക്കൽ പയസ് റൊമാനിയൻ കോളേജിലെ അംഗങ്ങളെ വത്തിക്കാനിൽ സ്വീകരിക്കവെയാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ഓരോ സന്യാസ സഭകളുടെയും ഉത്ഭവം എങ്ങനെയെന്ന് അറിഞ്ഞില്ലെങ്കിൽ അവയുടെ വിശ്വാസ്യത നഷ്ടപ്പെടും. കാലം മുന്നോട്ട് പോകുന്തോറും, ഒരാൾ തന്നിൽത്തന്നെ, സ്വന്തം കാര്യങ്ങളിൽ മാത്രം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങും. അങ്ങനെ അതിന്റെ ഉത്ഭവത്തിന്റെ പവിത്രത നഷ്ടപ്പെടുന്നു. പിന്നീട് ആ വ്യക്തി അധികാരസ്ഥാനങ്ങളിലും ബാഹ്യമായ പ്രകടനങ്ങളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അങ്ങനെ ആ സന്യാസ സഭയുടെ അന്തസത്ത തന്നെ നഷ്ടപ്പെടുത്തുന്നു” – പാപ്പാ പറഞ്ഞു. ഒരാൾ തന്നിൽത്തന്നെ സംതൃപ്തനാകുകയും ലൗകികതയ്ക്ക് കൂടുതൽ പ്രാധ്യാനം നൽകുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.