സുവിശേഷ പ്രഘോഷകർ വിശുദ്ധ പൗലോസിനെ മാതൃകയാക്കണമെന്ന് മാർപാപ്പ

സുവിശേഷം പ്രഘോഷിക്കാൻ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ വി. പൗലോസിനെ മാതൃകയാക്കണമെന്ന് ഫ്രാൻസിസ് പാപ്പാ. ജൂൺ 18- ന് ‘സൊസൈറ്റി ഓഫ് സെന്റ് പോൾ’ എന്ന സന്യാസസഭയോടാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ജനങ്ങളിലേക്ക് സുവിശേഷം എത്തിക്കാൻ ഏറ്റവും ഫലപ്രദവും സമകാലികവുമായ ആശയവിനിമയ മാർഗങ്ങൾ ഉപയോഗിക്കുന്നത് തുടരണം. വി. പൗലോസ് ശ്ലീഹാ റോമാക്കാർക്ക് എഴുതിയ ലേഖനം നിങ്ങൾ മറക്കരുത്. ലോകത്തെ രൂപാന്തരപ്പെടുത്തുക എന്ന് വി. പൗലോസ് പറയുന്നില്ല. എന്നാൽ സ്വയം രൂപാന്തരപ്പെടണം എന്നാണ് അദ്ദേഹം പറയുന്നത്. നിങ്ങളെ രൂപാന്തരപ്പെടുത്താൻ കഴിയുന്ന ഒരേയൊരു ശക്തിയായ പരിശുദ്ധാത്മാവിന് നിങ്ങളുടെ ജീവിതത്തിൽ ഇടം നൽകുക. അത് മാത്രമല്ല, ആധുനിക ആശയവിനിമയം സൃഷ്ടിച്ച പുതിയ സംസ്കാരത്തിലേക്ക് സുവിശേഷ സന്ദേശങ്ങളെ സമന്വയിപ്പിക്കേണ്ടതും ഇന്നിന്റെ ആവശ്യമാണ്”- പാപ്പാ പറഞ്ഞു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വാഴ്ത്തപ്പെട്ട ജിയാക്കോമോ അൽബെറിയോണാണ് സൊസൈറ്റി ഓഫ് സെന്റ് പോൾ ഇറ്റലിയിൽ സ്ഥാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.