അഞ്ച് ദിവസം വ്യക്തിപരമായ പ്രാർത്ഥനക്കായി മാറ്റിവയ്ക്കാൻ റോമൻ കൂരിയയോട് ആവശ്യപ്പെട്ട് മാർപാപ്പ

ഒരാഴ്ച വ്യക്തിപരമായ പ്രാർത്ഥനക്കായി മാറ്റിവയ്ക്കാൻ റോമൻ കൂരിയയോട് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ. ഹോളി സീ പ്രസ് ഓഫീസ്, വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇപ്രകാരം ആവശ്യപ്പെട്ടത്.

“റോമിൽ വസിക്കുന്ന കർദ്ദിനാൾമാരും ഡികാസ്റ്ററികളുടെ തലവന്മാരും റോമൻ കൂരിയയുടെ മേലധികാരികളും ആത്മീയകാര്യങ്ങൾക്കായി വ്യക്തിപരമായ ക്രമീകരണങ്ങൾ ചെയ്യണം. മാർച്ച് ആറ് മുതൽ 11 വരെ വ്യക്തിപരമായ പ്രാർത്ഥനക്കായി മാറ്റിവയ്ക്കണം” – പാപ്പാ പറഞ്ഞു. കോവിഡ് -19 മൂലമുണ്ടാകുന്ന പ്രതിസന്ധി കാരണം, ഈ വർഷവും അരിസിയയിലെ കാസ ഡിവിൻ മാസ്ട്രോയിൽ റോമൻ കൂരിയയുടെ ആത്മീയകാര്യങ്ങൾ നടത്താൻ കഴിയാത്തതു കൊണ്ടാണ് പാപ്പാ ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചത്.

കോവിഡിനു മുമ്പുള്ള മൂന്നു വർഷങ്ങളിലും റോമിനു പുറത്ത് അൽബൻ കുന്നുകളിലെ ഒരു പട്ടണമായ അരിസിയയിലെ കാസ ഡിവിൻ മാസ്‌ട്രോ റിട്രീറ്റ് സെന്ററിൽ അഞ്ച് ദിവസത്തെ ആത്മീയ ഒരുക്കങ്ങൾക്കായി ഫ്രാൻസിസ് മാർപാപ്പയും കൂരിയ അംഗങ്ങളും ഒരുമിച്ചുകൂടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.