ലോകസമാധാനത്തിനായി യത്നിക്കണമെന്ന് വത്തിക്കാൻ പ്രതിനിധികളോട് ആവശ്യപ്പെട്ട് മാർപാപ്പ

ലോകസമാധാനം ലക്ഷ്യം വച്ചുകൊണ്ട് പ്രവർത്തിക്കണമെന്ന് വത്തിക്കാൻ പ്രതിനിധികളോട് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ. മെയ് 19-ന് വത്തിക്കാനിൽ പുതുതായി ചുമതലയേറ്റ വത്തിക്കാൻ പ്രതിനിധികളെ സ്വീകരിക്കവെയാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“പ്രശ്നങ്ങൾക്ക് സമാധാനപരമായ പരിഹാരങ്ങൾ നിർദ്ദേശിക്കാനും അതുപോലെ സാമൂഹികപ്രശ്നങ്ങൾ മൂലമുണ്ടാകുന്ന കഷ്ടപ്പാടുകൾ ലഘൂകരിക്കാനുമായി പരിശുദ്ധ സിംഹാസനം ശ്രമിക്കുന്നുണ്ട്. മനുഷ്യരാശിയെ മുഴുവൻ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ ഏകീകൃത പ്രതികരണം ആവശ്യമാണെന്ന ബോധ്യത്തോടെയുമാണ് വത്തിക്കാൻ പ്രവർത്തിക്കുന്നത്. യുദ്ധം എപ്പോഴും മനുഷ്യരാശിയുടെ പരാജയമാണ്” – പാപ്പാ പറഞ്ഞു. പാക്കിസ്ഥാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബുറുണ്ടി, ഖത്തർ എന്നിവിടങ്ങളിലെ പുതിയ വത്തിക്കാൻ പ്രതിനിധികളെയാണ് പാപ്പാ അഭിസംബോധന ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.