തുർക്കിയിലെയും സിറിയയിലെയും ജനങ്ങൾക്കു വേണ്ടി പരിശുദ്ധ അമ്മയോട് മാദ്ധ്യസ്ഥം യാചിച്ച് പാപ്പാ

ഫെബ്രുവരി 8, ബുധനാഴ്ച നടന്ന പൊതുസദസ്സിന്റെ അവസാനത്തിൽ, തിങ്കളാഴ്ചത്തെ വിനാശകരമായ ഭൂകമ്പത്തിന്റെ ഇരകൾക്കായി ഫ്രാൻസിസ് മാർപാപ്പ നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന ചൊല്ലി പരിശുദ്ധ അമ്മയോട് മാദ്ധ്യസ്ഥം യാചിച്ചു. പൊതുപ്രഭാഷണത്തിനായി ഒന്നിച്ചുകൂടിയ വിശ്വാസികളുടെ ഗാനത്തെ പ്രാർത്ഥനയിലേക്കു നയിച്ചതും ഫ്രാൻസിസ് പാപ്പാ തന്നെ ആയിരുന്നു.

“പതിനായിരക്കണക്കിന് ആളുകൾ മരിക്കുകയും ആയിരക്കണക്കിന് ആളുകൾക്ക്  പരിക്കേൽക്കുകയും ചെയ്ത ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന തുർക്കിയിലെയും സിറിയയിലെയും ജനങ്ങളിലേക്കാണ് ഈ സമയത്ത് എന്റെ ചിന്തകൾ പോകുന്നത്. വേദനയോടെ ഞാൻ അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ഈ ജനങ്ങളോടും ഇരകളുടെ കുടുംബങ്ങളോടും വിനാശകരമായ ഈ വിപത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവരോടും എന്റെ അടുപ്പം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ആ പ്രദേശങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആശ്വാസം പകരാനും എല്ലാവരേയും പ്രോത്സാഹിപ്പിക്കാനും പ്രവർത്തിക്കുന്നവരോട് ഞാൻ നന്ദി പറയുന്നു. ഭൂചലനത്തിൽ തകർന്ന പ്രദേശങ്ങളിൽ ചിലത് ഇതിനകം ഒരു നീണ്ട യുദ്ധത്താൽ തകർന്നിരുന്നവയായിരുന്നു. ഈ ദുരന്തത്തെ അതിജീവിച്ച് നമ്മുടെ ഈ സഹോദരീസഹോദരന്മാർ മുന്നേറാൻ നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം. അവരെ സംരക്ഷിക്കാൻ നമുക്ക് നമ്മുടെ മാതാവിനോട് അപേക്ഷിക്കാം” – പാപ്പാ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

തുടർന്ന് യുദ്ധം മൂലം കഷ്ടത അനുഭവിക്കുന്ന ഉക്രൈൻ ജനത്തിനു വേണ്ടിയും പാപ്പാ പ്രത്യേകം പ്രാർത്ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.