അമേരിക്കൻ രാജ്യമായ പരാഗ്വേയിൽ ആദ്യ കർദ്ദിനാളിനെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ

ബിഷപ്പ് അഡാൽബെർട്ടോ മാർട്ടിനെസിനെ പരാഗ്വേ രാജ്യത്തിലെ ആദ്യ കർദ്ദിനാളായി നിയമിച്ച് ഫ്രാൻസിസ് പാപ്പാ. മെയ് 29-ന് വത്തിക്കാനിൽ വച്ചാണ് പാപ്പാ ഈ നിയമനത്തെക്കുറിച്ച് വിശ്വാസികളെ അറിയിച്ചത്.

മോൺസിഞ്ഞോർ അഡാൽബെർട്ടോ 2022 ഫെബ്രുവരി മുതൽ അസുൻസിയോണിലെ ആർച്ചുബിഷപ്പായി സേവനം ചെയ്യുകയായിരുന്നു. 1951 ജൂലൈ എട്ടിന് അസുൻസിയോണിലാണ് അദ്ദേഹം ജനിച്ചത്. 1985 ആഗസ്റ്റ് 24-നാണ് ബിഷപ്പ് അഡാൽബെർട്ടോ വൈദികനായി അഭിഷിക്തനായത്. 2000 മെയ് 18-ന് അദ്ദേഹം സാൻ ലോറെൻസോയിലെ ആദ്യത്തെ ബിഷപ്പായും 2007 ഫെബ്രുവരി 19-ന് സാൻ പെഡ്രോ അപ്പോസ്റ്റോളിലെ ബിഷപ്പായും നിയമിതനായി. 2012 മാർച്ച് 14-നാണ് അദ്ദേഹം പരാഗ്വേയിലെ മിലിട്ടറി ബിഷപ്പായും തുടർന്ന് 2018 ജൂൺ 23-നാണ് വില്ലാരിക്ക ഡെൽ എസ്പിരിറ്റു സാന്റോ രൂപതയുടെ ബിഷപ്പായും നിയമിതനായിത്. 2022 ഫെബ്രുവരി 17-ന് അദ്ദേഹത്തെ അസുൻസിയോണിലെ ആർച്ചുബിഷപ്പായും നിയമിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.